CSES in Media

കാലാവസ്ഥാ പ്രതിരോധം: തദ്ദേശഭരണ സമിതികൾ ഏറ്റെടുക്കണം

This article was published in Deshabhimani on 21.11.2025

കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസും സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസും (സിഎസ്ഇഎസ്) ചേർന്ന് പ്രൊഫ. കെ കെ ജോർജ് അനുസ്മരണ പ്രഭാഷണം സംഘടിപ്പി ച്ചു. കുസാറ്റ് അധ്യാപകനായിരുന്ന പ്രൊഫ. കെ കെ ജോർജ് സിഎസ്ഇഎസ് സ്ഥാപക ചെയർമാനാണ്.

‘വികേന്ദ്രീകൃത ഭരണവും കാലാവസ്ഥാ പ്രതിരോധവും’ വിഷയത്തിൽ കേരള മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. പുതിയ തദ്ദേശഭരണ സമിതികൾ കാലാവസ്ഥാ പ്രതിരോധം ഉൾച്ചേർന്ന വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്ന് ശാരദ മുരളീധരൻ പറഞ്ഞു. 2018ൽ കേരളത്തിലുണ്ടായ കനത്ത പ്രളയവും പിന്നീടുണ്ടായ കോവിഡും ദുരന്ത പ്രതികരണത്തിലും പ്രതിരോധത്തിലും പ്രാദേശിക ഭരണസമിതികളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. കാലാവസ്ഥാ വെല്ലുവിളികളെ നേരിട്ട് പ്രാദേശിക സമൂഹങ്ങൾക്ക് അതിജീവനക്ഷമത ഉറപ്പാക്കുന്നതരത്തിൽ പ്രാദേശിക ആസൂത്രണവും വികസന പദ്ധതികളും നവീകരിക്കണമെന്നും ശാരദ മുരളീധരൻ പറഞ്ഞു.

സിഎസ്ഇഎസ് ചെയർപേഴ്സൺ പ്രൊഫ. പി കെ മൈക്കിൾ തരകൻ അധ്യക്ഷനായി. സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സാം തോമസ്, ഡോ. രാഖി തിമോതി എന്നിവർ സംസാരിച്ചു.