This article was published in Malayala Manorama on 21.11.2025
കാലാവസ്ഥാ വെല്ലുവിളികളെ നേരിട്ട് പ്രാദേശിക സമൂഹങ്ങൾക്ക് അതിജീവനക്ഷമത ഉറപ്പാക്കുന്ന തരത്തിൽ പ്രാദേശിക ആസൂത്രണവും വികസന പദ്ധതികളും നവീകരിക്കണമെന്നു മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആവശ്യപ്പെട്ടു. കൊച്ചി സർവകലാശാലയിൽ സെൻ്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസും (സിഎസ്ഇഎസ്.) സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസും (എസ്എംഎസ്) സംയുക്തമായി സംഘടിപ്പിച്ച പ്രഫ. കെ.കെ.ജോർജ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ശാരദ മുരളീധരൻ. പ്രാദേശിക സമൂഹങ്ങൾക്കു കാലാവസ്ഥാ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുള്ള ശേഷി സൃഷ്ടിക്കാൻ തരത്തിലുള്ള ആസൂത്രണ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നു ശാരദ മുരളീധരൻ പറഞ്ഞു.
കേരള വികസനത്തിലെ വിഷനറിയായ ഗവേഷകനും അധ്യാപകനും വഴികാട്ടിയുമായിരുന്നു പ്രഫ.കെ. കെ. ജോർജ് എന്ന് ശാരദ മുരളീധരൻ അനുസ്മരിച്ചു. സിഎസ്ഇഎസ് ചെയർപഴ്സൻ ഡോ.പി.കെ.മൈക്കിൾ തരകൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സാം തോമസ്, ഫെലോ ഡോ. രാഖി തിമോത്തി എന്നിവർ പ്രസംഗിച്ചു

