CSES in MediaKKG Lecture 1

സാമ്പത്തിക പ്രതിസന്ധി: പഠനങ്ങൾ ജനങ്ങളിൽ എത്തണം -മന്ത്രി ബാലഗോപാൽ

This report was published in Mathrubhumi on 02/10/2022

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം അകാരണമായി വെട്ടിക്കുറയ്ക്കുമ്പോൾ കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് പോലുള്ള സ്ഥാപനങ്ങൾ പഠനം നടത്തി പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

കുസാറ്റ് സെമിനാർ ഹാളിൽ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. കെ.കെ. ജോർജ് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രൊഫ. ജോർജിനോടുള്ള ആദരസൂചകമായി സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് 25 വർഷങ്ങളിലെ അക്കാദമിക സംഭാവനകളെ അടയാളപ്പെടുത്തുന്ന സ്മരണിക പ്രകാശനം ചെയ്തു. വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ അധ്യക്ഷനായി.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫ. പിനാകി ചക്രവർത്തി പ്രഭാഷണം നടത്തി.

കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഓണററി ഡയറക്ടർ പ്രൊഫ. എം.കെ. സുകുമാരൻ നായർ, പ്രൊഫ. കെ.ജെ. ജോസഫ്, ഡോ. പാർവതി സുനൈന, ഡോ. എൻ. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.