CSES in MediaKKG Lecture 1

സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള പഠനം ജനങ്ങളിലെത്തണം: മന്ത്രി

This report was published in Malayala Manorama on 02/10/2022

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതങ്ങൾ അകാരണമായി വെട്ടിക്കുറയ്ക്കുമ്പോൾ കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് പോലുള്ള സ്ഥാപനങ്ങൾ ഇത്തരം വിഷയങ്ങളിൽ പഠനം നടത്തി പൊതുജനങ്ങൾക്കു മുന്നിലെത്തിക്കണമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അഭിപ്രായപ്പെട്ടു.

സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ്, സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്ക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പ്രഫ. കെ.കെ. ജോർജ് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രൊഫ. ജോർജിനോടുള്ള ആദരസൂചകമായി സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് തയ്യാറാക്കിയ സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു.

വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ അധ്യക്ഷത വഹിച്ചു.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി മുൻ ഡയറക്ടർ പ്രഫ.പിനാകി ചക്രവർത്തി, കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഓണററി ഡയറക്ടർ പ്രഫ. എം.കെ.സുകുമാരൻ നായർ, പ്രഫ. കെ.ജെ. ജോസഫ്, ഡോ. പാർവതി സുനൈന, ഡോ. എൻ. അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.