CSES in Media

വലിഞ്ഞുമുറുക്കുന്ന ബഡ്‌ജറ്റ്

This report was published in Kerala Kaumudi on 02/02/2024

കടമെടുപ്പിനുള്ള പരിധി വെട്ടിക്കുറച്ച് സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കുന്നതാണ് ഇടക്കാല ബഡ്‌ജറ്റ്. കേന്ദ്രത്തിന്റെ കടമെടുപ്പ് പരിധി 5.8 ശതമാനമാണ്. ഭാവിയിൽ കടമെടുപ്പ് പരിധി 5.1 ശതമാനമായി കുറയ്ക്കാനാണ് ബഡ്ജറ്റിൽ ലക്ഷ്യമിടുന്നത്. ഇതിന് വിരുദ്ധമായി സംസ്ഥാനങ്ങളുടെ കടമെടുപ്പ്‌ പരിധി മൂന്ന് ശതമാനമായി വെട്ടിക്കുറക്കുന്നത് ശരിയായ നിലപാടല്ല. രാഷ്ട്രീയമായി പറഞ്ഞാൽ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നിന്നാണ് ഇത്തരത്തിൽ ശുഷ്‌കമായ ഒരു ബഡ്ജറ്റ് ഉണ്ടാകുന്നത്. കുത്തക കമ്പനികൾക്കുള്ള നികുതി ഇളവുകൾ തുടരുകയും അധിക നികുതിഭാരം ഇടത്തരം, സാധാരണ ജനവിഭാഗങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയുമാണ് ചെയ്യുന്നത്. ധവളപത്രം ഇറക്കുമെന്ന് ബഡ്ജറ്റിനൊടുവിൽ പറയുന്നു. അധികാരത്തിൽ വരുന്നതിനു മുൻപും നിലവിലെയും ധനസ്ഥിതി തമ്മിൽ താരതമ്യം ചെയ്തുള്ള ധവളപത്രം എന്നാണ് പറയുന്നത്. അത്എന്തിനാണെന്നും ബഡ്‌ജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമോയെന്നും വ്യക്തമല്ല.