Obituaries

മറുവാക്ക്

കേരള വികസന മാതൃകയെ വിമർശനവിധേയമാക്കിയവരിൽ ഏറ്റവും പ്രധാനപ്പെട്ടൊരാൾ കെ കെ ജോർജ് മാഷാണ്. സമൂഹത്തിന് വേണ്ടി സ്വയം സമർപ്പിതനായ സാമ്പത്തിക വിദഗ്ധൻ, മനുഷ്യ സ്നേഹി … ഏറെ സ്നേഹവും പരിഗണനയും തന്ന് മറുവാക്കിനെ പിന്തുണച്ചിരുന്നു എല്ലാ തിരക്കുകൾക്കിടയിലും അദ്ദേഹം. മറുവാക്കിനു വേണ്ടി അഭിമുഖം തയ്യാറാക്കാനായാണ് അദ്ദേഹത്തെ നേരിട്ടു കാണുന്നത്, കെ പി സേതുനാഥിനും Sethu Nath Baburaj Bhagavathy ബി എസ് ബാബുരാജിനും കെ ഡി മാർട്ടിനുമൊപ്പം – അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് …. അതിനു ശേഷം കഴിഞ്ഞ ജനുവരിയിൽ ഇറങ്ങിയ മറുവാക്കിന്റെ വാർഷികപ്പതിപ്പിനും അദ്ദേഹം ലേഖനം ത തന്നു. അവസാനമായി വിളിച്ചത് മറുവാക്കിന് ഒരു തുക സംഭാവന അയച്ചു കൊണ്ടാണ്. മാസങ്ങൾക്കുമുമ്പ് . വാർഷിക പതിപ്പിലെ കേരള വികസന ചർച്ച നന്നായെന്നും മാസിക നിലനിർത്തി കൊണ്ടു പോവണമെന്നും അദ്ദേഹം പറഞ്ഞു. ജോർജ് മാഷെ പോലൊരാൾ അങ്ങനെ വിളിച്ചു പറഞ്ഞപ്പോൾ സത്യത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി. എന്നും സ്നേഹാദരങ്ങളോടെ ഓർക്കും…. തന്റെ ഏറ്റവും വലിയ സമ്പാദ്യം ശിഷ്യഗണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞതോർക്കുന്നു. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യൽ ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസ് അദ്ദേഹത്തിന്റെ ശ്രമഫലമാണ്. ഒന്നിനുമുന്നിലും വഴങ്ങാത്ത , രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അടിയറവു പറയാത്ത ജോർജ് മാഷിന് ഏറെ ആദരവോടെ വിട.