CSES in Media

പ്രൊഫ. കെ.കെ. ജോർജ് അനുസ്മരണം

This report was published in Mathrubhumi on 16/09/2023

സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. കെ.കെ. ജോർജിന്റെ സ്മരണയ്ക്കായി സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻ‌വയോണ്മെന്റൽ സ്റ്റഡീസ് – കൊച്ചി, കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിങ് ആൻഡ് സെന്റർ-സ്റ്റേറ്റ് റിലേഷൻസ്, മഹാത്മാഗാന്ധി സർവകലാശാല എന്നിവ സംയുക്തമായി അനുസ്മരണം സംഘടിപ്പിച്ചു. മാസച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ ഇക്കോണമി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച്ച് ഫെലോ പ്രൊഫ. സി.പി. ചന്ദ്രശേഖർ പ്രഭാഷണം നടത്തി.

കുസാറ്റിൽ നടന്ന പ്രഭാഷണ പരിപാടിയിൽ വൈസ് ചാൻസലർ പ്രൊഫ. പി.ജി. ശങ്കരൻ അധ്യക്ഷനായി. കേരള ചരിത്രഗവേഷണ കൌൺസിൽ ചെയർമാൻ പ്രൊഫ. പി.കെ. മൈക്കിൾ തരകൻ, സി.എസ്.ഇ.എസ്. സീനിയർ ഫെലോ കെ.കെ. കൃഷ്ണകുമാർ, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. വി.പി. ജഗതി രാജ്, ബിബിൻ തമ്പി, പ്രൊഫ. എസ്. മുരളീധരൻ എന്നിവർ സംസാരിച്ചു.