CSES in Media

പറപ്പൂക്കരയിൽ ജല ദിനാചരണം

This report was published in Mathrubhumi on 24/03/2022

ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി സംഘടിപ്പിച്ച ലോക ജലദിനാചരണം പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ അധ്യക്ഷയായി. സി.എസ്.ഇ.എസ്. സീനിയർ റിസർച്ച് ഓഫീസർ ബിബിൻ തമ്പി വിഷയാവതരണം നടത്തി.

സ്ഥിരംസമിതി അധ്യക്ഷരായ കെ.സി. പ്രദീപ്, ബീന സുരേന്ദ്രൻ, എൻ.എം. പുഷ്പാകരൻ, സി.ഡി.എസ്. ചെയർ പേഴ്സൺ സരിത തിലക്, നാനാജി, എം. റംഷാദ്, പഞ്ചായത്ത് സെക്രട്ടറി ജി. സബിത തുടങ്ങിയവർ പ്രസംഗിച്ചു.