This report was published in Kairali News Online on 02.02.2026
16ാം ധന കമ്മീഷന്‍റെ ശുപാര്‍ശകള്‍ കേരളത്തിന്‍റെ താല്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് കൊച്ചിയിലെ സെന്‍റര്‍ ഫോര്‍ സോഷ്യോ, ഇക്കണോമിക്ക് ആന്‍റ് എന്‍വിറോണ്‍മെന്‍റല്‍ സ്റ്റഡീസ് ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതി വിഹിതം 50% ആക്കി ഉയര്‍ത്താന്‍ തയ്യാറാകാത്ത ധനകമ്മീഷന്‍റെ നിലപാട് കേരളത്തിന്
ദോഷം ചെയ്യും. നികുതി ഇതരവരുമാനവും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാന്‍ ധന കമ്മീഷൻ തയ്യാറായില്ല.
സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കാതെ , പ്രത്യേക തീരുവ, സര്‍ചാര്‍ജ് എന്നിങ്ങനെ കേന്ദ്രം ഏകപക്ഷീയമായി ധനസമാഹരണം നടത്തുന്ന നിലവിലെ സമ്പ്രദായം തുടരും. ഗ്രാമീണ മേഖലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കുളള വിഹിതം വെട്ടിക്കറിച്ചത് കേരളത്തിന് ഏറെ ദോഷം ചെയ്യുമെന്നും സെന്‍റര്‍ ഫോര്‍ സോഷ്യോ, ഇക്കണോമിക്ക് ആന്‍റ് എന്‍വിറോണ്‍മെന്‍റല്‍ സ്റ്റഡീസ് വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.

