CSES in MediaKKG Memorial Oration

ഡോ. കെ കെ ജോർജ് സ്മാരക പ്രഭാഷണം

എംജി സർവകലാശാല കെ‌എൻ രാജ് സ്കൂൾ ഓഫ് ഇക്കണോമിക്സ് ഡോ. കെ കെ ജോർജ് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. വൈസ്ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. കെ‌എൻ‌ആർ‌എസ്‌ഇ ഡയറക്ടർ ഡോ. ജോണി ജോൺസൻ അധ്യക്ഷനായി. കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. എം കെ സുകുമാരൻനായർ മുഖ്യപ്രഭാഷണം നടത്തി. കേരള ഉന്നത വിദ്യാഭ്യാസ സമിതി സെക്രട്ടറി ഡോ. രാജൻ വർഗീസ്, എംജി സർവകലാശാല ഐ‌യുസിസി ഡയറക്ടർ ഡോ. സി എം സീതി, ഡോക്ടർ മാത്യു കുര്യൻ, കെ.കെ. കൃഷ്ണകുമാർ, ഡോ. എം.ജി. അജയ്, ഡോ. ജോർജിന്റെ മകൾ ഡോ. ആൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.