CSES in MediaKKG Memorial Oration

ഡോ. കെ കെ ജോർജ് സ്ഥിതിവിവരക്കണക്കുകളെ ലളിതമായി വിശകലനം ചെയ്ത വിദഗ്ധൻ

സ്ഥിതിവിവരക്കണക്കുകളെ ലളിതമായി വിശകലനം ചെയ്തിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു അടുത്തയിടെ അന്തരിച്ച ഡോ. കെ.കെ. ജോർജ് എന്ന് കൊച്ചി സർവ്വകലാശാലയിലെ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. എം.കെ. സുകുമാരൻ നായർ.

മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ കെ.എൻ. രാജ് സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. കെ.കെ. ജോർജ് സ്മാരക പ്രഭാഷണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭാവി വിദ്യാഭ്യാസത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കുമെന്ന് ഡോ. ജോർജ് ചൂണ്ടിക്കാട്ടിയിരുന്നതായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെ കുറിച്ചുള്ള ഡോ. ജോർജിന്റെ പഠനങ്ങൾ അമേരിക്കയിലെ ചില സർവകലാശാലകളിൽ വിശകലന വിഷയമായിട്ടുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എം.ജി. സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. കെ.എൻ.ആർ.എസ്.ഇ. ഡയറക്ടർ ഡോ. ജോണി ജോൺസൻ അധ്യക്ഷത വഹിച്ചു.

കേരള ഉന്നത വിദ്യാഭ്യാസ സമിതി സെക്രട്ടറി ഡോ. രാജൻ വർഗീസ്, എം.ജി. സർവകലാശാല ഐ.യു.സി.സി. ഡയറക്ടർ ഡോ. സി.എം. സീതി, ഡോ. മാത്യു കുര്യൻ, കെ.കെ. കൃഷ്ണകുമാർ, ഡോ. എം.ജി. അജയ്, ഡോ. ജോർജിന്റെ മകൾ ഡോ. ആൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.