CSES in Media

‘ഡേറ്റയുടെ ശക്തി: ചാറ്റ് ജിപിടി കാലഘട്ടത്തിൽ‘; സെമിനാർ നടത്തി

This report was published in Malayala Manorama on 10/07/2023

സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻ‌വയോണ്മെന്റൽ സ്റ്റഡീസും (സിഎസ്ഇഎസ്) മഹാരാജാസ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗവും ചേർന്ന് ‘ഡേറ്റയുടെ ശക്തി: ചാറ്റ്ജിപിടി കാലഘട്ടത്തിൽ’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ശാസ്ത്രജ്ഞനും യുകെയിലെ ഗ്ലാസ്ഗോ സർ വകലാശാലയിൽ സ്കൂൾ ഓഫ് കംപ്യൂട്ടിങ് സയൻസിലെ ഇൻഫർമേഷൻ റിട്രീവൽ പ്രഫസറുമായ ജോമോൻ എം. ജോസ് മുഖ്യപ്രഭാഷണം നടത്തി. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് അധ്യക്ഷനായി. കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പ്രഫ. പി.ജി.ശങ്കരൻ, സിഎസ്ഇഎസ് ഡയറക്ടർ ഡോ. എൻ. അജിത്കുമാർ, മഹാരാജാസ് കോളജ് സാമ്പത്തിക വിഭാഗം അധ്യക്ഷൻ സന്തോഷ് ടി. വർഗീസ് എന്നിവർ പ്രസംഗിച്ചു.