CSES in Media

‘ഡേറ്റയുടെ ശക്തി: ചാറ്റ് ജിപിടി കാലഘട്ടത്തിൽ‘; സെമിനാർ നടത്തി

This report was published in Mathrubhumi on 07/07/2023

സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻ‌വയോണ്മെന്റൽ സ്റ്റഡീസും (സിഎസ്ഇഎസ്) മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗവും സഹകരിച്ച് പ്രബന്ധാവതരണം നടത്തി. ‘ഡാറ്റയുടെ ശക്തി: ചാറ്റ്ജിപിടിയുടെ കാലഘട്ടത്തിൽ’ എന്നതായിരുന്നു വിഷയം. പ്രശസ്ത ശാസ്ത്രജ്ഞനും യു.കെ.യിലെ ഗ്ലാസ്ഗോ സർവകലാശാലയിലെ സ്കൂൾ ഓഫ് കംപ്യൂട്ടിങ് സയൻസിലെ ഇൻഫർമേഷൻ റിട്രീവൽ പ്രൊഫസറുമായ ജോമോൻ എം. ജോസ് മുഖ്യപ്രഭാഷണം നടത്തി. ഇന്റർനെറ്റും സാമൂഹിക മാധ്യമ ങ്ങളും സൃഷ്ടിക്കുന്ന വിവരങ്ങളുടെ അമിതഭാരം വിശകലനം ചെയ്യുന്നതിനും സംഗ്രഹിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും ഉപയോഗിക്കുന്ന വിവിധ സൈദ്ധാന്തിക മാതൃകകൾ അദ്ദേഹം വിശദീകരിച്ചു. സാങ്കേതിക വിദ്യയുടെയും അൽഗോരിതങ്ങളുടെയും പരിണാമത്തെക്കുറിച്ചും അവയെല്ലാം വലിയ ഭാഷാ മോഡലുകളുടെയും ചാറ്റ് ജിപിടിയുടെയും വികാസത്തെ എങ്ങനെ സഹായിച്ചുവെന്നും കൊച്ചി സർവകലാശാല വൈസ്ചാൻസലർ പ്രൊഫ. പി.ജി. ശങ്കരൻ വിശദീകരിച്ചു.

മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. സി.എസ്.ഇ.എസ്. ഡയറക്ടർ ഡോ. എൻ. അജിത്കുമാർ സ്വാഗതവും എറണാകുളം മഹാരാജാസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യക്ഷൻ സന്തോഷ് ടി. വർഗീസ് നന്ദിയും പറഞ്ഞു.