Press Release

ഡയലോഗ്സ് ഓൺ കേരളാ ഡെവലപ്പ്മെന്റ് #1 “മാറുന്ന കേരളത്തിന്റെ വെല്ലുവിളികൾ: ആരോഗ്യം, ജനസംഖ്യാമാറ്റം”

Published on 14-01-2023

സാമൂഹ്യശാസ്ത്ര ഗവേഷകരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) തുടക്കം കുറിച്ച ഡയലോഗ്‌സ് ഓൺ കേരള ഡെവലപ്പ്മെന്റ് എന്ന കോൺഫറൻസ് പരമ്പരയിലെ പ്രഥമ കോൺഫറൻസ് സമാപിച്ചു. കേരളം അഭിമുഖീകരിക്കുന്ന ഒരു വികസന പ്രശ്നത്തെ മുൻനിർത്തി മൂന്നുവർഷത്തിലൊരിക്കൽ ഗൗരവകരമായ അക്കാദമിക-നയരൂപീകരണ ചർച്ചകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോൺഫറൻസ് പരമ്പരയിലെ ആദ്യ കോൺഫറൻസ് “മാറുന്ന കേരളത്തിന്റെ വെല്ലുവിളികൾ: ആരോഗ്യം, ജനസംഖ്യാമാറ്റം” (Challenges of Health and Demographic Transition) എന്ന വിഷയമാണ് ചർച്ച ചെയ്തത്.

ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരം തൈക്കാടുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫയറിൽ )KSHIFW) നടന്ന കോൺഫറൻസിന്റെ രണ്ടാം ദിവസം രാവിലെ രണ്ട് പാരലൽ സെഷനുകളിലായി “സർക്കാർ സംവിധാനങ്ങളും കേരളത്തിന്റെ മാറുന്ന ആരോഗ്യ സാഹചര്യവും“, വയോജനാരോഗ്യവും പരിചരണവും എന്നീ വിഷയങ്ങൾ ചർച്ച  ചെയ്തു. ഡോ. സി.കെ. ജഗദീശൻ (മുൻ ഡെപ്യൂട്ടി ഡി.എച്ച്.എസ്. പ്ലാനിംഗ്), ഡോ. ഡി. രാധാ ദേവി (മുൻ പ്രൊഫസർ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്) എന്നിവർ അധ്യക്ഷത വഹിച്ച സെഷനുകളിൽ കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവർ, പ്രാക്ടീഷണർമാർ, സർക്കാർ-സർക്കാരിതര മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഉച്ചകഴിഞ്ഞ് നടന്ന കൺക്ലൂഡിംഗ് പ്ലീനറിയിൽ ഡോ. ഇരുദയ രാജൻ (സ്ഥാപക ചെയർപേഴ്സൺ, ഐ.ഐ.എം.എ.ഡി. & മുൻ പ്രൊഫസർ, സി.ഡി.എസ്.) അധ്യക്ഷത വഹിച്ചു. രണ്ടുദിവസം നീണ്ടുനിന്ന ചർച്ചയുടെ സംക്ഷിപ്തവും ചർച്ചയിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും സി.എസ്.ഇ.എസ്. അസോസിയേറ്റ് ഫെലോ ഡോ. പാർവതി സുനൈന അവതരിപ്പിച്ചു. ഡോ. മാലാ രാമനാഥൻ (പ്രൊഫസർ, അച്ചുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്), ഡോ. ടി.വി. ശേഖർ (പ്രൊഫസർ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്), ഡോ. എ.കെ. ജയശ്രീ (പ്രൊഫസർ, പരിയാരം മെഡിക്കൽ കോളേജ്), ഡോ. മാത്യു ജോർജ് (പ്രൊഫസർ, കേരള കേന്ദ്ര സർവകലാശാല) എന്നിവർ കൺക്ലൂഡിംഗ് പ്ലീനറിയിൽ സംസാരിച്ചു.

കേരളത്തിൽ തൊഴിലെടുക്കാൻ പ്രായമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും, പ്രസവങ്ങളുടെ എണ്ണത്തിൽ കുറവുവരുന്നുണ്ടെന്നും ഇത് കേരളത്തിന്റെ ജനസംഖ്യാഘടനയിൽ കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കുമെന്നും ഡോ. ഇരുദയ രാജൻ പറഞ്ഞു. ആരോഗ്യസൂചികകളുടെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനത്തെ അപേക്ഷിച്ച് ഏറെ മുന്നിലാണെങ്കിലും ചില മേഖലകളിൽ നിലനിൽക്കുന്ന ലിംഗ അസമത്വങ്ങളെക്കുറിച്ച് ദേശീയ കുടുംബാരോഗ്യ സർവേയുടെ (NFHS) അടിസ്ഥാനത്തിൽ ഡോ. മാലാ രാമനാഥൻ സംസാരിച്ചു. പ്രസവസംബന്ധമായ രോഗങ്ങൾ നേരിടുന്ന വിഭാഗമാണ് സ്ത്രീകൾ; എങ്കിലും സ്ത്രീകളുടെ ആരോഗ്യാവശ്യങ്ങൾക്കായി ചെലവഴിക്കുന്ന ശരാശരി തുക കേരളത്തിൽ പുരുഷന്മാരെക്കാൾ നൂറു രൂപയോളം കുറവാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളത് ഗൗരവമായി കാണേണ്ട വിഷയാമാണ്. കായികമായ വ്യായാമങ്ങൾക്കുള്ള സാധ്യതകൾ പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് കുറവാണെന്നും, പലപ്പോഴും വ്യായാമത്തിനായുള്ള സമയമോ സുരക്ഷിതമായ ഇടങ്ങളോ കേരളത്തിലെ സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. വന്ധ്യതാ ചികിത്സാരംഗത്ത് സർക്കാർ കൂടുതൽ തുക ചെലവഴിക്കണമെന്നും ഗർഭനിരോധനപ്രവർത്തനങ്ങളിൽ പുരുഷന്മാരുടെ പങ്കാളിത്തം ഉയർത്തണമെന്നും അവർ കൂട്ടിച്ചേർത്തു. ലോഞ്ചിറ്റ്യൂഡിനൽ ഏജിംഗ് സർവേ ഓഫ് ഇന്ത്യ (LASI) ഡേറ്റയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ വയോജനങ്ങളുടെ ആരോഗ്യ-പരിചരണാവശ്യങ്ങളെക്കുറിച്ച് ഡോ. ടി.വി. ശേഖർ സംസാരിച്ചു. കേരളത്തിലെ വയോജനങ്ങൾക്കിടയിൽ ജീവിതശൈലീരോഗങ്ങൾ കൂടുതലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെങ്കിലും ചില വിഭാഗങ്ങൾക്കിടയിൽ ഇപ്പോഴും ചില പിന്നോക്കാവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്ന് ഡോ. എ.കെ. ജയശ്രീ പറഞ്ഞു. ആദിവാസിസമൂഹം, മത്സ്യത്തൊഴിലാളിസമൂഹം, ഭിന്നശേഷിസമൂഹം, അതിഥിത്തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർ, ലൈംഗികത്തൊഴിലാളികൾ എന്നിവരുടെ ആരോഗ്യപരിചരണാവശ്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ദുർബലവിഭാഗങ്ങളുടെ ആരോഗ്യാവസ്ഥയെ ശരിയായി മനസിലാക്കാൻ ക്വാണ്ടിറ്റേറ്റീവ് ഡേറ്റയ്ക്ക് പുറമെ ആഴത്തിലുള്ള ക്വാളിറ്റേറ്റീവ് ഡേറ്റയും ആവശ്യമാണ്. ആരോഗ്യസൂചികകളിൽ ദുർബലവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന പിന്നോക്കാവസ്ഥയെ പരിഹരിക്കുന്നതിന് “ആരോഗ്യം” എന്ന ആശയത്തിനു പുറമെ വ്യത്യസ്ത മേഖലകളെ ഒരുമിച്ച് പരിഗണിക്കുന്ന ഒരു സമീപനം ആവശ്യമാണ് – അവർ കൂട്ടിച്ചേർത്തു. കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനങ്ങൾ ഇനിയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേരള കേന്ദ്ര സർവകലാശാല പ്രൊഫസർ ഡോ. മാത്യു ജോർജ് സംസാരിച്ചു. കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനത്തിൽ സെക്കന്ററി ഹെൽത്ത് കെയർ സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പൊതുജനാരോഗ്യസംവിധാനത്തിൽ ഫീൽഡ് പ്രവർത്തകരുടെ ഇടപെടലുകൾ ഇനിയും വർധിപ്പിക്കണമെന്നും പൊതുജനാരോഗ്യരംഗത്തെ ഉത്തരവാദിത്തങ്ങൾ കൃത്യമായി വിഭജിപ്പിക്കപ്പെടണമെന്നും അദ്ദേഹം സൂചിപ്പിച്ചു. താഴെത്തട്ടിലുള്ള പൊതുജനാരോഗ്യപ്രവർത്തകരെ പൊതുജനാരോഗ്യ മാനേജ്‌മെന്റ് കേഡറുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സംവിധാനമാണ് ഇന്നത്തെ കാലത്ത് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കോൺഫറൻസ് സംഘാടകസമിതിക്കു വേണ്ടി കൺവീനർ ഡോ

സാമൂഹ്യശാസ്ത്ര ഗവേഷകരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) തുടക്കം കുറിച്ച ഡയലോഗ്‌സ് ഓൺ കേരള ഡെവലപ്പ്മെന്റ് എന്ന കോൺഫറൻസ് പരമ്പരയിലെ പ്രഥമ കോൺഫറൻസ് സമാപിച്ചു. കേരളം അഭിമുഖീകരിക്കുന്ന ഒരു വികസന പ്രശ്നത്തെ മുൻനിർത്തി മൂന്നുവർഷത്തിലൊരിക്കൽ ഗൗരവകരമായ അക്കാദമിക-നയരൂപീകരണ ചർച്ചകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോൺഫറൻസ് പരമ്പരയിലെ ആദ്യ കോൺഫറൻസ് “മാറുന്ന കേരളത്തിന്റെ വെല്ലുവിളികൾ: ആരോഗ്യം, ജനസംഖ്യാമാറ്റം” (Challenges of Health and Demographic Transition) എന്ന വിഷയമാണ് ചർച്ച ചെയ്തത്.

ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരം തൈക്കാടുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫയറിൽ )KSHIFW) നടന്ന കോൺഫറൻസിന്റെ രണ്ടാം ദിവസം രാവിലെ രണ്ട് പാരലൽ സെഷനുകളിലായി “സർക്കാർ സംവിധാനങ്ങളും കേരളത്തിന്റെ മാറുന്ന ആരോഗ്യ സാഹചര്യവും“, വയോജനാരോഗ്യവും പരിചരണവും എന്നീ വിഷയങ്ങൾ ചർച്ച  ചെയ്തു. ഡോ. സി.കെ. ജഗദീശൻ (മുൻ ഡെപ്യൂട്ടി ഡി.എച്ച്.എസ്. പ്ലാനിംഗ്), ഡോ. ഡി. രാധാ ദേവി (മുൻ പ്രൊഫസർ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്) എന്നിവർ അധ്യക്ഷത വഹിച്ച സെഷനുകളിൽ കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവർ, പ്രാക്ടീഷണർമാർ, സർക്കാർ-സർക്കാരിതര മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഉച്ചകഴിഞ്ഞ് നടന്ന കൺക്ലൂഡിംഗ് പ്ലീനറിയിൽ ഡോ. ഇരുദയ രാജൻ (സ്ഥാപക ചെയർപേഴ്സൺ, ഐ.ഐ.എം.എ.ഡി. & മുൻ പ്രൊഫസർ, സി.ഡി.എസ്.) അധ്യക്ഷത വഹിച്ചു. രണ്ടുദിവസം നീണ്ടുനിന്ന ചർച്ചയുടെ സംക്ഷിപ്തവും ചർച്ചയിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും സി.എസ്.ഇ.എസ്. അസോസിയേറ്റ് ഫെലോ ഡോ. പാർവതി സുനൈന അവതരിപ്പിച്ചു. ഡോ. മാലാ രാമനാഥൻ (പ്രൊഫസർ, അച്ചുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്), ഡോ. ടി.വി. ശേഖർ (പ്രൊഫസർ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്), ഡോ. എ.കെ. ജയശ്രീ (പ്രൊഫസർ, പരിയാരം മെഡിക്കൽ കോളേജ്), ഡോ. മാത്യു ജോർജ് (പ്രൊഫസർ, കേരള കേന്ദ്ര സർവകലാശാല) എന്നിവർ കൺക്ലൂഡിംഗ് പ്ലീനറിയിൽ സംസാരിച്ചു.

കേരളത്തിൽ തൊഴിലെടുക്കാൻ പ്രായമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും, പ്രസവങ്ങളുടെ എണ്ണത്തിൽ കുറവുവരുന്നുണ്ടെന്നും ഇത് കേരളത്തിന്റെ ജനസംഖ്യാഘടനയിൽ കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കുമെന്നും ഡോ. ഇരുദയ രാജൻ പറഞ്ഞു. ആരോഗ്യസൂചികകളുടെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനത്തെ അപേക്ഷിച്ച് ഏറെ മുന്നിലാണെങ്കിലും ചില മേഖലകളിൽ നിലനിൽക്കുന്ന ലിംഗ അസമത്വങ്ങളെക്കുറിച്ച് ദേശീയ കുടുംബാരോഗ്യ സർവേയുടെ (NFHS) അടിസ്ഥാനത്തിൽ ഡോ. മാലാ രാമനാഥൻ സംസാരിച്ചു. പ്രസവസംബന്ധമായ രോഗങ്ങൾ നേരിടുന്ന വിഭാഗമാണ് സ്ത്രീകൾ; എങ്കിലും സ്ത്രീകളുടെ ആരോഗ്യാവശ്യങ്ങൾക്കായി ചെലവഴിക്കുന്ന ശരാശരി തുക കേരളത്തിൽ പുരുഷന്മാരെക്കാൾ നൂറു രൂപയോളം കുറവാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളത് ഗൗരവമായി കാണേണ്ട വിഷയാമാണ്. കായികമായ വ്യായാമങ്ങൾക്കുള്ള സാധ്യതകൾ പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് കുറവാണെന്നും, പലപ്പോഴും വ്യായാമത്തിനായുള്ള സമയമോ സുരക്ഷിതമായ ഇടങ്ങളോ കേരളത്തിലെ സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. വന്ധ്യതാ ചികിത്സാരംഗത്ത് സർക്കാർ കൂടുതൽ തുക ചെലവഴിക്കണമെന്നും ഗർഭനിരോധനപ്രവർത്തനങ്ങളിൽ പുരുഷന്മാരുടെ പങ്കാളിത്തം ഉയർത്തണമെന്നും അവർ കൂട്ടിച്ചേർത്തു. ലോഞ്ചിറ്റ്യൂഡിനൽ ഏജിംഗ് സർവേ ഓഫ് ഇന്ത്യ (LASI) ഡേറ്റയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ വയോജനങ്ങളുടെ ആരോഗ്യ-പരിചരണാവശ്യങ്ങളെക്കുറിച്ച് ഡോ. ടി.വി. ശേഖർ സംസാരിച്ചു. കേരളത്തിലെ വയോജനങ്ങൾക്കിടയിൽ ജീവിതശൈലീരോഗങ്ങൾ കൂടുതലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെങ്കിലും ചില വിഭാഗങ്ങൾക്കിടയിൽ ഇപ്പോഴും ചില പിന്നോക്കാവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്ന് ഡോ. എ.കെ. ജയശ്രീ പറഞ്ഞു. ആദിവാസിസമൂഹം, മത്സ്യത്തൊഴിലാളിസമൂഹം, ഭിന്നശേഷിസമൂഹം, അതിഥിത്തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർ, ലൈംഗികത്തൊഴിലാളികൾ എന്നിവരുടെ ആരോഗ്യപരിചരണാവശ്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ദുർബലവിഭാഗങ്ങളുടെ ആരോഗ്യാവസ്ഥയെ ശരിയായി മനസിലാക്കാൻ ക്വാണ്ടിറ്റേറ്റീവ് ഡേറ്റയ്ക്ക് പുറമെ ആഴത്തിലുള്ള ക്വാളിറ്റേറ്റീവ് ഡേറ്റയും ആവശ്യമാണ്. ആരോഗ്യസൂചികകളിൽ ദുർബലവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന പിന്നോക്കാവസ്ഥയെ പരിഹരിക്കുന്നതിന് “ആരോഗ്യം” എന്ന ആശയത്തിനു പുറമെ വ്യത്യസ്ത മേഖലകളെ ഒരുമിച്ച് പരിഗണിക്കുന്ന ഒരു സമീപനം ആവശ്യമാണ് – അവർ കൂട്ടിച്ചേർത്തു. കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനങ്ങൾ ഇനിയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേരള കേന്ദ്ര സർവകലാശാല പ്രൊഫസർ ഡോ. മാത്യു ജോർജ് സംസാരിച്ചു. കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനത്തിൽ സെക്കന്ററി ഹെൽത്ത് കെയർ സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പൊതുജനാരോഗ്യസംവിധാനത്തിൽ ഫീൽഡ് പ്രവർത്തകരുടെ ഇടപെടലുകൾ ഇനിയും വർധിപ്പിക്കണമെന്നും പൊതുജനാരോഗ്യരംഗത്തെ ഉത്തരവാദിത്തങ്ങൾ കൃത്യമായി വിഭജിപ്പിക്കപ്പെടണമെന്നും അദ്ദേഹം സൂചിപ്പിച്ചു. താഴെത്തട്ടിലുള്ള പൊതുജനാരോഗ്യപ്രവർത്തകരെ പൊതുജനാരോഗ്യ മാനേജ്‌മെന്റ് കേഡറുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സംവിധാനമാണ് ഇന്നത്തെ കാലത്ത് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കോൺഫറൻസ് സംഘാടകസമിതിക്കു വേണ്ടി കൺവീനർ ഡോ. രാഖി തിമോത്തി (ഫെലോ, സി.എസ്.ഇ.എസ്.) നന്ദി പറഞ്ഞു.

കോൺഫറൻസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://csesindia.org/dialogues-on-kerala-development-1/ എന്ന ലിങ്കിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9037250233 റംഷാദ് എം. (റിസർച്ച് ഓഫീസർ)