CSES in Media

ജൽജീവൻ മിഷൻ പദ്ധതിക്ക് പറപ്പൂക്കര പഞ്ചായത്തിലും തുടക്കം

This report was published in Kerala Kaumudi on 24/07/2022

കേന്ദ്ര, സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിക്ക് പറപ്പൂക്കര പഞ്ചായത്തിലും തുടക്കമായി. 2024 ഓടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ടാപ് കണക്ഷനിലൂടെ ശുദ്ധജലം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. പദ്ധതിയുടെ പ്രധാന പ്രാദേശിക പ്രവർത്തകർക്കായി പഞ്ചായത്ത് ഹാളിൽ പ്രത്യേക ഓറിയന്റേഷൻ ക്ലാസ് നടത്തി. പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.എം. പുഷ്പാകരൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ,സി, പ്രദീപ്, വാർഡ് അംഗങ്ങളായ കെ.കെ. പ്രകാശൻ, രാധ വിശ്വംഭരൻ, പദ്ധതി നിർവഹണ സഹായ സംഘടനയുടെ സീനിയർ ഓഫീസർ കെ.എം. ജയൻ എന്നിവർ സംസാരിച്ചു.