CSES in Media

ഗ്രാമീണ ദരിദ്ര കുടുംബങ്ങളിൽ 88 ശതമാനവും കടബാധിതർ

This report on CSES study was published in Mathrubhumi on 14.11.2019

കേരളത്തിലെ ഗ്രാമീണമേഖലയിലെ ദരിദ്ര കുടുംബങ്ങളിൽ മൊന്നിലൊന്നും അമിത കടബാധ്യത അനുഭവിക്കുന്നവരാണെന്ന് റിപ്പോർട്ട്. മേഖലയിലെ 88 ശതമാനം കുടുംബങ്ങളും കടബാധ്യത നേരിടുന്നവരാണെന്നും വായ്പാ ഭാരമില്ലാത്ത 12 ശതമാനം കുടുംബങ്ങൾ മാത്രമേ ഗ്രാമപ്രദേശങ്ങളിലുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Trust Paper was creating habit It is not unusual to find essays in academic circles, useful link in which the goal is to educate people about the subject being discussed and also to further enlighten them.

study guides for students since 1998 and has countless testimonial illustrations to show off how satisfied our clients are.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻ­വയോൺ­മെന്റ് സ്റ്റഡീസ് എന്ന ഗവേഷണ സ്ഥാപനം അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തൽ.

ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങളുടെ പ്രതിമാസവായ്പ തിരിച്ചടവ് തുക അവരുടെ മാസവരുമാനത്തെക്കാൾ കൂടുതലാണ്. നാലിലൊന്ന് കുടുംബങ്ങൾ മാസവരുമാനത്തിന്റെ പകുതിയോളം വായ്പ തിരിച്ചടയ്ക്കുന്നതിനായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്.

വാണിജ്യ ബാങ്കുകൾ, വായ്പാ സഹകരണ സംഘങ്ങൾ, ബാങ്കിതര ധനകാര്യബ്സ്ഥാപനങ്ങൾ(എൻ.ബി.എഫ്.സി.), സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികൾ, കുടുംബശ്രീ, സ്വയംസഹായ സഹകരണ സംഘങ്ങൾ തുടങ്ങിയ വായ്പാ സ്രോതസ്സുകളെയാണ് ഈ കുടുംബങ്ങൾ കൂടുതലായും ആശ്രയിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.

കേരളത്തിലങ്ങോളമിങ്ങോളമുള്ള പഞ്ചായത്തുകളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 540 കുടുംബങ്ങൾക്കിടയിലാണ് സർവേ നടത്തിയത്.റേഷൻ കാർഡിന്റെ നിറത്തെ അടിസ്ഥാനമാക്കിയാണ് പഠനത്തിൽ ദരിദ്ര കുടുംബത്തെ നിർവ്വചിച്ചിരിക്കുന്നത്. കേരളത്തിൽ പ്രാബലത്തിലുള്ള നാല് റേഷൻ കാർഡുകളിൽ ഏറ്റവും താഴെക്കിടയിലുള്ളവർക്ക് നൽകുന്ന മഞ്ഞ, പിങ്ക് കാർഡുകൾ കൈവശമുള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.