CSES in Media

ഗ്രാമീണ കുടുംബങ്ങൾക്കിടയിലെ കടബാധ്യത: കുസാറ്റിൽ വട്ടമേശസമ്മേളനം

This report on the Round Table organised by CSES was published in Mathrubhumi on 28.2.2020

കളമശേരി: കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക്ക് ആൻഡ് എൻ‌വയൺ‌മെന്റൽ സ്റ്റഡീസുമായി ചേർന്ന് ‘കേരളത്തിലെ ഗ്രാമീണ കുടുംബങ്ങളിലുണ്ടാകുന്ന കടബാധ്യത’ എന്ന വിഷയത്തിൽ വട്ടമേശസമ്മേളനം നടത്തി. ഗവേഷകർ, അധ്യാപകർ, ഗ്രാമീണ മേഖലയിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പങ്കെടുത്തു.

സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. കെ. കെ. ജോർജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സെക്ഷനുകളിലായി കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. എം. കെ. സുകുമാരൻ നായർ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. എസ്. ഹരികുമാർ എന്നിവർ മോഡറേറ്റർമാരായി. ഡോ. രാഖി തിമോത്തി, അശ്വതി റിബേക്ക, സി.എസ്.ഇ.എസ്. ഡയറക്ടർ ഡോ. എൻ. അജിത്കുമാർ, കെ. എസ്. എഫ്. ഇ ഡയറക്ടർ ബോർഡംഗം വി. കെ. പ്രസാദ്, ഡോ. സുനിൽ പുലിയക്കോട്ട്, ഡോ. ആലീസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.