Obituaries

കെ.കെ ജോര്‍ജ്: കേരളത്തിന്റെ വികസന മാതൃക അവതാളത്തിലാണെന്ന തിരിച്ചറിവിന്റെ പാണ്ഡിത്യം: കെ പി സേതുനാഥ്

This note was published in The Malabar Journal on 12/08/2022

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ പറ്റി ഇത്രയധികം ജാഗ്രതയോടെ സമീപിച്ച സാമ്പത്തിക വിദഗ്ധർ കേരളത്തിൽ ഒരു പക്ഷെ ഉണ്ടാവില്ല. സംസ്ഥാനങ്ങളെ സാമ്പത്തികമായി പരാധീനതയിലാക്കുന്ന, സംസ്ഥാനങ്ങളുടെ പരിമിതമായ സാമ്പത്തികാധികാരങ്ങൾ പോലും ക്രമേണ ഇല്ലാതാവുന്നതിനെ പറ്റി 1990 കളിൽ തന്നെ മുന്നറിയിപ്പ് തന്ന വിദഗ്ധനായിരുന്നു പ്രൊഫ. ജോർജ്. ധനകാര്യ കമ്മീഷനുകൾ ഇക്കാര്യത്തിൽ വഹിച്ച പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ വിമർശനങ്ങൾ രാജ്യവ്യാപകമായി ഏറെ ശ്രദ്ധ നേടിയിരുന്നു.

കെ പി സേതുനാഥ് എഴുതുന്നു.