CSES in MediaKKG Lecture 1

കുസാറ്റിൽ പ്രൊഫ.കെ.കെ. ജോർജ് അനുസ്മരണം

This report was published in Kerala Kaumudi on 02/10/2022

കേരള മോഡലിന്റെ സാധ്യതകളെയും വീഴ്ചകളെയും നന്നായി പഠിച്ച മികച്ച അക്കാഡമീഷനായിരുന്നു പ്രൊഫ. കെ.കെ. ജോർജെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കുസാറ്റ് സെന്റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസ്, സെന്റർ ഫോർ സോഷ്യോ എക്കണോമിക്ക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ. കെ.കെ. ജോർജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി മുൻ ഡയറക്ടറും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. പിനാകി ചക്രവർത്തി, കുസാറ്റ് സെന്റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസ് ഓണററി ഡയറക്ടർ പ്രൊഫ. എം.കെ. സുകുമാരൻ നായർ, പ്രൊഫ. കെ.ജെ.ജോസഫ്, ഡോ. പാർവതി സുനൈന, ഡോ. എൻ. അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.