CSES in Media

കാലാവസ്ഥാ വ്യതിയാനം: പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

This report was published in Mathrubhumi on 21/07/2023

പ്രവചനാതീതമായ കാലാവസ്ഥാ സ്വഭാവങ്ങൾ ചെറുകിട നാമമാത്ര കർഷകരുടെ നിലനില്പ് കൂടുതൽ ദുരിതപൂർണമാക്കുമെന്ന് ബെംഗളൂരു ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സാമ്പത്തിക വിശകലന വിഭാഗം മേധാവി പ്രൊഫ. മധുര സ്വാമിനാഥൻ പറഞ്ഞു. സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ്, ആലുവ യു.സി. കോളേജ് ധനതത്വശാസ്ത്ര വിഭാഗം, കുസാറ്റ് സ്ത്രീ പഠന കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പബ്ലിക് ലക്ച്ചറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ യു.സി. കോളേജിൽ നടന്ന പ്രഭാഷണ പരിപാടിയിൽ സി.എസ്.ഇ.എസ്. ഡയറക്ടർ ഡോ. എൻ. അജിത് കുമാർ, ഫെലോ ഡോ. രാഖി തിമോത്തി, യു.സി. കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ആൻജോർജ് എന്നിവർ സംസാരിച്ചു.