CSES in Media

കല്ലിൽ സ്കൂളിൽ അമൃതവർഷിണി ജലശ്രീ ക്ലബ്

This report was published in Mathrubhumi on 21/07/2022

ലക്ഷ്യം വിദ്യാലയങ്ങളെ ജലസൌഹൃദമാക്കാൻ

വിദ്യാലയങ്ങളെ ജലസൌഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജലശ്രീ ക്ലബ്ബ് മേതല കല്ലിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി.അശമന്നൂർ പഞ്ചായത്തിന്റെയും ജലജീവൻ മിഷൻ നിർവഹണ സ്ഥാപനമായ എറണാകുളം സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻ‌വയോൺ‌മെന്റ് സ്റ്റഡീസിന്റെയും നേതൃത്വത്തിലാണ് പദ്ധതി.

പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനവും പ്രവർത്തന രേഖ പ്രകാശനവും നിർവഹിച്ചു.

പി.ടി.എ. പ്രസിഡന്റ് അസീസ് എം.എം. അധ്യക്ഷനായി. സീനിയർ റിസർച്ച് ഓഫീസർ ജയൻ കെ.എം. പദ്ധതി വിശദീകരിച്ചു.

ക്ലബ്ബ് കോ-ഓർഡിനേറ്റർ ആലിസ് എ.എ. കുട്ടികൾക്ക് ജല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈസ് പ്രസിഡന്റ് ജോബി ഐസക്, ജിജു ജോസഫ്, പ്രധാനാധ്യാപിക ജീജ കെ., പി.എ. ഉണ്ണികൃഷ്ണൻ, സുജു ജോണി, സജീവ് കുമാർ പി.വി. എന്നിവർ പങ്കെടുത്തു.