CSES in MediaKKG in media

എ ജേണൽ ഓഫ് മൈ ലൈഫ് പ്രകാശിപ്പിച്ചു

This report was published in Deshabhimani on 24/07/2022

ഫെഡറൽ സംവിധാനത്തിന്റെ കാഴ്ചപ്പാട് അംഗീകരിക്കാൻ കഴിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് സിപി‌ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. കെ കെ ജോർജിന്റെ ആത്മകഥ ‘എ ജേണൽ ഓഫ് മൈ ലൈഫ്’ പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സാമ്പത്തികത്തർക്കങ്ങളിൽ സംസ്ഥാനങ്ങൾക്ക് അനുകൂലമായ പഠനങ്ങളാണ് കെ കെ ജോർജും പ്രൊഫ. ഐ എസ് ഗുലാത്തിയും നടത്തിയിരുന്നത്. താൻ ധനമന്ത്രിയായിരിക്കെ കെ കെ ജോർജിന്റെ പുസ്തകം ഏറെ പിന്തുടർന്നിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

കുസാറ്റിൽ നടന്ന ചടങ്ങിൽ റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ ൻആയർ ആദ്യപ്രതി ഏറ്റുവാങ്ങി. മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ്, കെസിച്ച്‌ആർ ചെയർമാൻ ഡോ. പി കെ മൈക്കൾ തരകൻ, കുസാറ്റ് വിസി പ്രൊഫ. കെ എൻ മധുസൂദനൻ, കാനഡ മൌണ്ട് സെന്റ് വിൻസന്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജോസഫ് താരമംഗലം, പ്രൊഫ. വി പി ജഗതി രാജ്, പ്രൊഫ. പി ആർ പൊതുവാൾ, സി ജെ ജോർജ്, ടി ടി തോമസ്, ഡോ. കെ ജെ ജോസഫ്, കെ സി രഞ്ജിനി, കെ പി സേതുനാഥ്, പ്രൊഫ. ജയപ്രകാശ് രാഘവയ്യ, ഡോ. എൻ അജിത്കുമാർ, ഡോ. പാർവതി സുനൈന എന്നിവർ സംസാരിച്ചു.

സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻ‌വയൺ‌മെന്റൽ സ്റ്റഡീസ് (സി‌എസ്‌ഇ‌എസ്), ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്), പ്രൊഫ. കെ കെ ജോർജിന്റെ സുഹൃത്തുക്കൾ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.