Obituaries

ഇന്ത്യയിലെ പൊതുധനകാര്യ വിദഗ്ധന്മാരിൽ പ്രഥമഗണനീയനായിരുന്ന പ്രൊഫ. കെ. കെ. ജോർജ് സാർ: കെ.എൻ. ബാലഗോപാൽ

ഇന്ത്യയിലെ പൊതുധനകാര്യ വിദഗ്ധന്മാരിൽ പ്രഥമഗണനീയനായിരുന്ന പ്രൊഫ. കെ. കെ. ജോർജിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയ ജോർജ് സാറിന്റെ നിർദേശങ്ങളും സമീപനങ്ങളും.

സംസ്ഥാന ബജറ്റുകളുടെ രൂപീകരണത്തിലും സാമ്പത്തിക നയങ്ങൾ തീരുമാനിക്കുന്നതിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

കേരളം കൈവരിച്ച സാമൂഹ്യ വികസന മാതൃകകൾ നിലനിർത്തുന്നതിൽ പൊതു ധനകാര്യത്തിന്റെ പങ്ക് വിശദമാക്കുന്ന അദ്ദേഹത്തിന്റെ പഠനങ്ങൾ വളരെയേറെ ശ്രദ്ധയാകർഷിച്ചവയാണ്.

സി ഡി എസ് (സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്)ലെ അധ്യാപകനും സി എസ് ഇ എസിന്റെ (സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോണ്മെന്റൽ സ്റ്റഡീസ്) സ്ഥാപകനുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ധൈഷണിക രംഗത്ത് നികത്താനാകാത്ത നഷ്ടമാണ്.

കെ കെ ജോർജ് സാറിന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.