Obituaries

അവഗണിക്കപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. കെ.കെ. ജോർജ്ജ്: ദാമോദർ പ്രസാദ്

അവഗണിക്കപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. കെ.കെ. ജോർജ്ജ്. മുഖ്യധാര ഇടതുപക്ഷ സമവായത്തിന്റെ ഭാഗമാകാത്തതുകൊണ്ടാകണം. അതിന്റെ ഭാഗമല്ലെങ്കിൽ ശ്രദ്ധ ലഭിക്കുക ക്ലേശകരമാണ്.

ഭാഷ ഇൻസ്റിറ്റ്യൂട്ടിട് പ്രസിദ്ധീകരിച്ച കെ എം ഷാജഹാൻ വിവർത്തനം ചെയ്ത കേരള മാതൃകയുടെ പരിമിതികൾ വായിച്ചിട്ടുണ്ട്. ഈ ലോകോത്തര മാതൃകയുടെ പരിമിതികളിലേക്ക് ശ്രദ്ധയാകര്ഷിക്കുന്ന പഠനം. 

അനുസരണയുള്ള ഇടതുപക്ഷക്കാരനാകാത്തതുകൊണ്ടും അധികാര  രാഷ്ട്രീയത്തിലേക്ക്  ചുവടു മാറിയ പണ്ഡിത നേതൃത്വങ്ങളെ വേണ്ട പോലെ മാനിക്കാത്തതുക്കൊണ്ടുമാകണം   അക്കാഡമിക് രംഗത്തോ മറ്റിടങ്ങളിലോ  ഉയർന്ന സ്ഥാനങ്ങളിലേക്ക്  പരിഗണിക്കാതിരുന്നത്.  അതിൽ ഒട്ടും താല്പര്യവുമുണ്ടാകണമെന്നില്ല,

കുറച്ചു കാലം മുമ്പ് എം ജി സർവകലാശായിലെ  നിയമനവുമായി ബന്ധപ്പെട്ടു ഒരു വിവാദത്തിലും അദ്ദേഹം ചില വിമർശനങ്ങൾ ഉയർത്തിയിരുന്നു എന്നാണ് ഓർമ . മലയാളം ആഴ്ചപ്പപതിപ്പിലാണ് ഇത് പ്രസിദ്ധീകരിച്ചത്.