This report was published in Deshabhimani on 28/10/2023
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമായ സെന്റർ ഫോർ സോഷ്യോ – എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ (സിഎസ്ഇഎസ്) ചെയർപേഴ്സണായി പ്രൊഫ. പി കെ മൈക്കിൾ തരകൻ ചുമതലയേറ്റു.
കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ ചെയർപേഴ്സണും കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലറും കില മുൻ ഡയറക്ടറുമാണ്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ ഫാക്കൽറ്റിയായിരുന്ന അദ്ദേഹം ബാഗ്ലൂർ ഐഎസ്ഇസിലെ രാമകൃഷ്ണ ഹെഗ്ഡേ ചെയർ പ്രൊഫസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.