This report was published in Malayala Manorama on 31/03/2022
കളമശ്ശേരി: കൊച്ചി സർവകലാശാലയിലെ യൂത്ത് വെൽഫയർ വകുപ്പും സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയണ്മെന്റൽ സ്റ്റഡീസും ചേർന്നു സൊഘടിപ്പിച്ച ‘കേരള യുവതയും തൊഴിൽ വിപണിയും’ ശില്പശാല വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
ഡോ. എം.കെ. സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു.
ഡൽഹി ഐഐടിയിലെ ഇക്കണോമിക്സ് പ്രഫസർ ഡോ. ജയൻ ജോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയണ്മെന്റൽ സ്റ്റഡീസ് ഡയറക്ടർ ഡോ. എൻ.അജിത്കുമാർ, യൂത്ത് വെൽഫയർ ഡയറക്ടർ ഡോ.പി.കെ. ബേബി, ഡോ. പാർവതി സുനൈന എന്നിവർ പ്രസംഗിച്ചു.
ഡോ. രാഖി തിമോത്തി, നീനു തോമസ്, കെ.എൻ. ഗോപിനാഥ്, ഡോ. എസ്. മുരളീധരൻ, ഡോ. പി.ആർ. സുരേഷ്, എം. സലിം, എസ്. രഞ്ജിനി, തൃപ്തി ഷെട്ടി, ഡോ. എൻ. ഷാജി, മാർട്ടിൻ പാട്രിക്, ഡോ. പി.കെ. സന്തോഷ്കുമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.