CSES in Media

പ്രൊഫ. കെ.കെ. ജോർജ് അനുസ്മരണ പ്രഭാഷണം

This report was published in Mathrubhumi on 22.11.2024

കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര ധനവിഹിതത്തിനുവേണ്ടിയുള്ള ശബ്ദത്തോടൊപ്പം കൂടുതൽ ജനപങ്കാളിത്തത്തോടെയുള്ള രാഷ്ട്രീയ സാമ്പത്തികവഴികൾ തേടിക്കൊണ്ടു മാത്രമേ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കഴിയൂ എന്ന് പ്രശസ്ത സ്വീഡിഷ് സാമൂഹ്യ ശാസ്ത്രജ്ഞനും നോർവെയിലെ ഓസ്‌ലോ യൂണിവേഴ്‌സിറ്റിയിലെ എമിരിറ്റസ് പ്രൊഫസറുമായ ഒലെ ടോൺക്വിസ്റ്റ് പറഞ്ഞു.

കുസാറ്റ് ഫിസിക്സ് വകുപ്പ് ഓഡിറ്റോറിയത്തിൽ നടന്ന മൂന്നാമത് പ്രൊഫ. കെ.കെ. ജോർജ് അനുസ്‌മരണ പ്രഭാഷണത്തിൽ ‘ജനാധിപത്യരാഷ്ട്രീയവും ഭരണവും, സാമ്പത്തിക പ്രതിസന്ധിയും’ എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

സി.എസ്.ഇ.എസ്. ചെയർപേഴ്‌സൺ പ്രൊഫ. പി.കെ. മൈക്കിൾ തരകൻ അധ്യക്ഷത വഹിച്ചു.