This report was published in Deshabhimani on 13.09.2024
കേരളം വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയത് ഉന്നതോദ്യോഗസ്ഥരും പ്രമുഖ സാമ്പത്തിക വിദഗ്‌ധരും. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യം പ്രത്യേക സെഷനിൽ മുഖ്യപ്രഭാഷണം നടത്തി.
തെലങ്കാന സ്പെഷ്യൽ ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു, കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി എൽ കെ അതീഖ്, തമിഴ്നാട് ധന പ്രിൻസിപ്പൽ സെക്രട്ടറി ടി ഉദയചന്ദ്രൻ, പഞ്ചാബ് ധന പ്രിൻസിപ്പൽ സെക്രട്ടറി അജോയ്കുമാർ സിൻഹ, മുൻ കേരള ധനമന്ത്രി ടി എം തോമസ് ഐസക്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ, നാലാം സംസ്ഥാന ധന കമീഷൻ ചെയർമാൻ ഡോ. എം എ ഉമ്മൻ, പ്രൊഫ. പ്രഭാത് പട്നായിക്, പതിനാറാം ധന കമീഷനു മുമ്പാകെ കേരളം സമർപ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. സി പി ചന്ദ്രശേഖർ, ഡോ. ജയതി ഘോഷ്, ഡോ. സുശീൽ ഖന്ന, പതിനാലാം ധന കമീഷൻ അംഗങ്ങളായ ഡോ. സുദിപ്തോ മണ്ഡൽ, ഡോ. എം ഗോവിന്ദ റാവു, പന്ത്രണ്ടാം ധന കമീഷൻ അംഗം ഡോ. ഡി കെ ശ്രീവാസ്തവ, റാം മനോഹർ റെഡ്ഡി, റിട്ട. ഐആർഎസ് ഉദ്യോഗസ്ഥൻ ആർ മോഹൻ, ഡോ. പിനാകി ചക്രബർത്തി, പ്രൊഫ. കെ എൻ ഹരിലാൽ, സിഡിഎസ് ഡയറക്ടർ ഡോ. സി വീരമണി, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ്, എൻഐപിഎഫ്പിയിലെ പ്രൊഫസർ ലേഖ ചക്രബർത്തി, കേരള കാർഷിക സർവകലാശാലയിലെ മുൻ പ്രൊഫസർ ഡോ. പി ഷഹീന, കൊച്ചി സെന്റർ ഫോർ സോഷ്യോ- ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഫെലോ ഡോ. രാഖി തിമോത്തി തുടങ്ങിയവർ സെഷനുകളിൽ പങ്കെടുത്തു.