This report was published in Deshabhimani on 04/02/2024
നിർദിഷ്ട തീരദേശ ഹൈവേക്ക് ഏറ്റെടുക്കേണ്ടി വരുന്ന പ്രദേശത്ത് താമസിക്കുന്നവർക്ക് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിന് മുന്നോടിയായി സാമൂഹ്യാഘാതപഠനം ഉടൻ ആരംഭിക്കും. സ്വതന്ത്ര ഏജൻസിയായ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് (സിഎസ്ഇഎസ്) എന്ന സ്ഥാപനത്തെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഹൈവേയുടെ അലൈൻമെന്റിലുള്ള ഓരോ സ്ഥലത്തും നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുമെന്ന് കെ ജെ മാക്സി എംഎൽഎ പറഞ്ഞു.
പഠനം ആരംഭിക്കുന്നതിന് മുന്നോടിയായി എംഎൽഎ തോപ്പുംപടി റൊസാരിയോ ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ ജനപ്രതിനിധികളും റവന്യു, കെആർഎഫ്ബി ഉദ്യോഗസ്ഥരും സിഎസ്ഇഎസ് പ്രതിനിധികളും പങ്കെടുത്തു.