This report was published in Deshabhimani on 31/03/2022
കളമശ്ശേരി: കുസാറ്റ് യുവജനക്ഷേമ വിഭാഗവും സിഎസ്ഇഎസും ചേർന്ന് ‘കേരള യുവതയും തൊഴിൽവിപണിയും: ലിംഗപരമായ അവലോകനം’ വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ. സുകുമാരൻനായർ അധ്യക്ഷനായി.
ന്യൂഡൽഹി ഐഐടിയിലെ എക്കണോമിക്സ് പ്രൊഫസർ ഡോ. ജയൻ ജോസ് തോമസ്, യുവജനക്ഷേമവകുപ്പ് ഡയറക്ടർ ഡോ.പി.കെ. ബേബി, സിഎസ്ഇഎസ് ഡയറക്ടർ ഡോ. എൻ.അജിത്കുമാർ, കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ്, ഡോ. പാർവതി സുനൈന എന്നിവർ സംസാരിച്ചു.