CSES

വികേന്ദ്രീകൃത ഭരണവും കാലാവസ്ഥ പ്രതിരോധവും – ശാരദാ മുരളീധരൻ

Published on 25.03.2026

പ്രാദേശിക ആസൂത്രണത്തിനും, കാലാവസ്ഥാ പൊരുത്തപ്പെടലിനും അനുയോജ്യമായ പരിപാടികൾ  വികസിപ്പിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുക വഴി കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതിന് സമൂഹത്തെ സജ്ജമാക്കുന്നതിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) പ്രസിദ്ധീകരിച്ച “വികേന്ദ്രീകൃത ഭരണവും കാലാവസ്ഥ പ്രതിരോധവും” എന്ന വർക്കിംഗ് പേപ്പർ ചൂണ്ടിക്കാണിക്കുന്നു. മുൻ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ തയ്യാറാക്കിയ വർക്കിംഗ് പേപ്പർ ദുരന്ത ലഘൂകരണ മേഖലയിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയ ഇടപെടൽ ശ്രമങ്ങളുടെ രേഖപ്പെടുത്തലും, ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളുമാണ് വിശദീകരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ മാത്രം ഒതുക്കേണ്ടതല്ല. തീവ്രകാലാവസ്ഥാ സംഭവവികാസങ്ങൾ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാർഗ്ഗത്തിലും ഉണ്ടാക്കുന്ന ആഘാതത്തെ കുറയ്ക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തെ ഉൾക്കൊണ്ട് ജീവിക്കാൻ സമൂഹത്തെ സജ്ജമാക്കുന്നതിനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണ്ണായക പങ്ക് വഹിക്കാനുണ്ടെന്ന് പഠനം പറയുന്നു.

രാജ്യത്ത് ഉണ്ടാകുന്ന ദുരന്തങ്ങളോട് വിവിധ ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ ശരിയായ രീതിയിൽ എങ്ങനെ  പ്രതികരിക്കണമെന്ന കാഴ്ചപ്പാട് ആദ്യമായി മുന്നോട്ട് വെച്ചത് 2005-ലെ ദേശീയ ദുരന്ത നിവാരണ നിയമമാണ്. ഈ നിയമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കിനെ അംഗീകരിക്കുന്നു.  കേരളത്തിൽ, 2018 ലെ പ്രളയകാലത്തെ  ദുരന്ത നിവാരണ പ്രവർത്തനത്തിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് മികച്ചതായിരുന്നു. ദുരന്ത സമയത്ത് ആദ്യം ഇടപെടുന്നവർ എന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രകടിപ്പിച്ച അവിശ്വസനീയമായ പ്രാദേശിക ധാരണയും രക്ഷാപ്രവർത്തനത്തിനായി വിഭവങ്ങൾ വിനിയോഗിക്കാനുള്ള ശേഷിയും ദുരന്തത്തിന്റെ ആഘാതം കുറയുന്നതിനു കാരണമായി. പ്രളയാനന്തരം, തദ്ദേശ സ്വയംഭരണ തലത്തിൽ കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, ജൈവവൈവിധ്യം എന്നിവ അടിസ്ഥാനപ്പെടുത്തി  വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു.

സി.എസ്.ഇ.എസ്. വർക്കിംഗ് പേപ്പറിലെ പ്രധാന ശുപാർശകൾ ചുവടെ ചേർക്കുന്നു:

വർക്കിംഗ് പേപ്പർ https://csesindia.org/wp-content/uploads/2026/03/Working-Paper_33.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ. രാഖി തിമോത്തി (9873101227), ഫെലോ, സി.എസ്.ഇ.എസ്.